Malayalam lyrics
പനിനീർപൂവുകളേ അനുരാഗസുരഭിലഹൃദയത്തിൻ ദലങ്ങളേ പനിനീർപ്പൂവുകളേ മൗനവും ഗാനമാകും മണ്ണും സുവർണ്ണമാകും മായാപിഞ്ചികയുഴിഞ്ഞൂ ഈ ലാവണ്യ ലഹരി ഒരായിരം ഗാനമായെൻ മാണിക്യ വീണയിൽ വിരിവൂ (പനിനീർ...) അജ്ഞാതകാമുകർക്കായി കാലത്തിൻ കൈകൾ നീട്ടും അർച്ചനാപുഷ്പങ്ങൾ നിങ്ങൾ പാടിയകന്നുപോയൊ രായിരം സ്വപ്നങ്ങൾ തൻ പാദസരമണികൾ നിങ്ങൾ (പനിനീർ....)
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്