Malayalam lyrics
പാടുവാൻ മറന്നുപോയ്... സ്വരങ്ങളാമെൻ കൂട്ടുകാർ... എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു... അപസ്വരമുതിരും ഈ മണിവീണ തൻ തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി... അറിയാതെ വിരൽതുമ്പാൽ മീട്ടുമ്പോളുയരും ഗദ്ഗദ നാദമാർക്കു കേൾക്കാൻ.. (പാടുവാൻ മറന്നുപോയ് ) എങ്കിലും വെറുതെ പാടുന്നു ഞാൻ കരളിൽ വിതുമ്പുമെൻ മൗന നൊമ്പരം ശ്രുതിയായ്.... (പാടുവാൻ മറന്നു പോയ് ) .
Song video
Song details
Music: കോഴിക്കോട് യേശുദാസ്
Raaga: ഹംസധ്വനി
Film/album: അനഘ
- Singer: കെ ജെ യേശുദാസ്
- Film / album: അനഘ
- Composer: കോഴിക്കോട് യേശുദാസ്
- Lyricist: ജോസഫ് ഒഴുകയിൽ