Malayalam lyrics
പാതിരാമഴയെതോ ഹംസഗീതം പാടി വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ (പാതിരാമഴയെതോ) കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ് എന്റെ ലോകം നീ മറന്നു (2) ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ (പാതിരാമഴയെതോ) ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം ഏകയായ് നീ പോയതെവിടെ (2) ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ (പാതിരാമഴയെതോ)
Song video
Song details
Music: ഔസേപ്പച്ചൻ
Raaga: ജോഗ്
Film/album: ഉള്ളടക്കം
- Singer: കെ ജെ യേശുദാസ്
- Film / album: ഉള്ളടക്കം
- Composer: ഔസേപ്പച്ചൻ
- Lyricist: കൈതപ്രം