Malayalam lyrics
പാതിരാക്കൊമ്പിലെ തേൻകുയിൽക്കുഞ്ഞിന്... പൂങ്കാറ്റിൻ മുളങ്കുഴൽ വീണുകിട്ടി... അതിലായിരം രാഗങ്ങൾ പതിച്ചുകിട്ടി... (പാതിരാ...) ഇളവെയിലിൻ നാട്ടിലും വെള്ളിനിലാപ്പാടിലും പാട്ടിന്റെ പുതുമാരി പെയ്‌തലിഞ്ഞു... സ്‌നേഹസുഗന്ധമായ് പൂവിളം മനസ്സുകൾ ആ ഗാനം സാന്ദ്രമായ് ഏറ്റുപാടി ആജന്മബന്ധം നുകർന്നു നിന്നു (പാതിരാ...) കരിനിഴലിൻമേട്ടിലെ കരിമുകിലിൻ കൂട്ടിലായ് ഒരുനാളാ രാക്കിളി വീണുപോയി.... കാറ്റിന്റെ കൈകളെ താരിളം കുരുന്നുകൾ വെറുതേ വെറുതേ പഴി പറഞ്ഞു ആർദ്രസംഗീതം ഓർത്തുനിന്നൂ (പാതിരാ...)
Song video
Song details
Music: ബോംബെ രവി
Film/album: വിദ്യാരംഭം
- Singer: കെ ജെ യേശുദാസ്
- Film / album: വിദ്യാരംഭം
- Composer: ബോംബെ രവി
- Lyricist: കൈതപ്രം