Malayalam lyrics
പാടി വിളിക്കുമിണക്കുയിലേ എൻ പാതിരാക്കുയിലേ എൻ മലർമുറ്റത്തെ തേന്മാവും തളിരിട്ടു തളിരിട്ടു... നിനക്കു നേദിക്കാൻ നിനക്കു മാത്രം കത്തിപ്പടരുകയാണതു നിറയെ ഇത്തിരിത്തുടുനാളങ്ങൾ ഒരു ഹൃദയത്തിന്നാഴത്തിൽ നിന്നുയരും അഗ്നിതരംഗങ്ങൾ നൃത്തം വെയ്ക്കുകയാണിതിലേതോ ഹൃത്തിലെ സുരഭിലമോഹങ്ങൾ അതിന്റെ ചില്ലയിലിരുന്നു പാടാൻ അരുതേ താമസമരുതിനിയും
Song details
Music: കെ രാഘവൻ
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Composer: കെ രാഘവൻ
- Lyricist: ഒ എൻ വി കുറുപ്പ്