Malayalam lyrics

പണ്ടൊരുകാലം പണ്ടുപണ്ടൊരുകാലം ഒരു
മണ്ണാംകട്ടയും കരിയിലയും കാശിക്കുപോയി
പണ്ടൊരുകാലം പണ്ടുപണ്ടൊരുകാലം ഒരു
മണ്ണാംകട്ടയും കരിയിലയും കാശിക്കുപോയി
ഭാരതപ്പുഴകണ്ടൂ വയനാടന്‍ മലകണ്ടൂ
പഴനിയില്‍ കാവടി കണ്ടൂ
കാവേരി നദികണ്ടൂ കസ്തൂരി മലകണ്ടൂ
കദളീവനങ്ങള്‍ കണ്ടൂ
മാനംനിറയെ മഴക്കാറുകണ്ടപ്പോള്‍
മണ്ണാംകട്ട കരഞ്ഞൂ
കുഞ്ഞിക്കരിയില കൂട്ടുകാരന്
കുടപിടിച്ചുകൊടുത്തു
കാടുനിറയെ കൊടുംകാറ്റു കണ്ടപ്പോള്‍
കരിയില പൊട്ടിക്കരഞ്ഞു
മണ്ണാംകട്ട കളിത്തോഴിക്ക് ഒരു
മതില്‍ വളച്ചുകൊടുത്തു
മലവെള്ളക്കാലത്ത് കാശിയില്‍ വെച്ചൊരു
മഴയും കൊടുംകാറ്റും വന്നു
കരിയില കാറ്റില്‍ പറന്നേ പോയി
മണ്ണാംകട്ട വെള്ളത്തില്‍ അലിഞ്ഞും പോയി

Song details

വർഷം: 1966

സംഗീതം: ജി ദേവരാജൻ

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: രേണുക

രാഗം: മോഹനം

ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ

വിശദവിവരങ്ങൾ: കൃഷ്ണ ചന്ദ്ര

Album: കണ്മണികൾ