Malayalam lyrics
Added by devi pillai on May 18,2009 പടച്ചവനുണ്ടെങ്കിൽ പടച്ചവൻ ഞമ്മളോടു പിണങ്ങി നടക്കണതെന്താണ് കമ്പി പയിപ്പിച്ചു ഖൽബിനകത്തിട്ടു പമ്പരം കറക്കണതെന്താണ് (പടച്ചവൻ) പടച്ചവനുറങ്ങണ പതിനലാം ബഹറിലെ പനിനീർപ്പൂങ്കാവിലെ പൂത്തുമ്പീ ഒരിക്കലും തുറക്കാത്ത വെളിച്ചം കേറാത്ത കരളിന്റെ അറവാതിൽ തുറന്നാട്ടെ (2) (പടച്ചവൻ) മലർച്ചുണ്ടിൽ വിരിയണ മണിമുല്ലയിതളിലെ മധുരത്തേനമൃതിറ്റു തന്നാട്ടെ ഒരിക്കലും പൂക്കാത്ത പൂക്കാലം കാണാത്ത കരളിന്റെ മുളങ്കൊമ്പിലിരുന്നാട്ടെ (2)(പടച്ചവൻ)
Song video
Song details
വർഷം: 1965
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: സി ഒ ആന്റോ
വർഗ്ഗീകരണം: ദാർശനിക ഗാനങ്ങൾ
അഭിനേതാക്കൾ: കെ പി ഉമ്മർ, ഷീല
വിശദവിവരങ്ങൾ: സൂസി
വിഡിയോ: ഗാനസ്നേഹി
Album: ദാഹം
- Singer: സി ഒ ആന്റോ
- Film / album: ദാഹം
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ