Malayalam lyrics
പാടും നിശയിതിൽ ആടും തരുണി ഞാൻ തുടിപോൽ തുടിക്കും അധരം ഒന്നു നുകരാൻ വരൂ നീ പ്രിയനേ മാരൻ തരുന്ന പൂക്കൾ മാറിൽ വിടരും വേള മന്മഥകേളീ നടനവേള മദനകുതൂഹല മേള തരളിത ഹൃദയദലങ്ങളിൽ കുളിരിടും രാസശൃംഗാര മേള (പാടും..) ദാഹം വളരും തനുവിൽ ചേർക്കുക മനമേ നീ അസ്ഥികൾ തോറും പടർന്നിടട്ടേ മാരസംഗമലഹരി അടി മുതൽ മുടി വരെ അണുവിലും തനുവിലും സ്വർഗ്ഗനിർവൃതി പകരൂ (പാടൂ..)
Song details
വർഷം: 1982
സംഗീതം: ജി ദേവരാജൻ
ഗാനരചന: ജി കെ പള്ളത്ത്
ഗായകർ: വാണി ജയറാം
അഭിനേതാക്കൾ: രതീഷ്, ഡിസ്കോ ശാന്തി
വിശദവിവരങ്ങൾ: Jaya Ravi
വിഡിയോ: ഗാനസ്നേഹി
Album: അമൃതഗീതം
- Film / album: അമൃതഗീതം
- Composer: ജി ദേവരാജൻ
- Lyricist: ജി കെ പള്ളത്ത്