Malayalam lyrics

ഒരു  തുമ്പി  വന്നു  ചൊല്ലി ഒരു  തുമ്പപ്പൂവിന്‍  കാതില്‍

ഓഹോ ഓഹോ

വന്നുവല്ലോ മാബലിതന്‍ സ്വര്‍ണ്ണ രഥം ദൂരെ
വന്നുവല്ലോ മാബലിതന്‍ സ്വര്‍ണ്ണ രഥം ദൂരെ
മുന്നിലിതാ വസന്തത്തിന്‍ വര്‍ണ്ണമയില്‍ക്കൂട്ടം
ഉണരുണരൂ  പൂവേ  ഉണരുണരൂ
ഉത്സവമായ്  കേരളത്തില്‍  ഉത്സവമായ്

പൂത്തെന്നല്‍  വന്നു  ചൊല്ലി ഒരു  പൂങ്കാവിന്‍  ചെവിയില്‍
ഒരു  പൂങ്കാവിന്‍  ചെവിയില്‍

വിണ്ണിലതാ   മാരിവില്ലിന്‍ പീലിക്കാവടിയാട്ടം
മുല്ലവള്ളി  കുടിലുകളില്‍ പിന്നെ  കോലാട്ടം
കണിയുണരൂ  പൂവേ  കണിയുണരൂ
ഉത്സവമായ്  കേരളത്തില്‍  ഉത്സവമായ്
ഒരു തുമ്പി വന്നു ചൊല്ലി ഒരു തുമ്പപ്പൂവിന്‍ കാതില്‍
ഒരു തുമ്പി വന്നു ചൊല്ലി ഒരു തുമ്പപ്പൂവിന്‍ കാതില്‍
ഒരു തുമ്പി വന്നു ചൊല്ലി ഒരു തുമ്പപ്പൂവിന്‍ കാതില്‍
ഒരു തുമ്പി വന്നു ചൊല്ലി ഒരു തുമ്പപ്പൂവിന്‍ കാതില്‍
പുള്ളിക്കുയില്‍ ദൂരെയതാ ഇളം തേന്മാവില്‍ പാടി
ഇളം തേന്മാവില്‍ പാടി
പുള്ളിക്കുയില്‍ ദൂരെയതാ ഇളം തേന്മാവില്‍  പാടി
അത്തം പത്തിന് കേരളത്തില്‍ പൂത്തിരുവോണം
നാഴിയുരി പാലുകൊണ്ട് വിണ്ണില്‍  കല്യാണം
തിരിയുഴിയൂ  പൂവേ  തിരിയുഴിയൂ
ഉത്സവമായ്  കേരളത്തില്‍  ഉത്സവമായ്
വന്നുവല്ലോ മാബലിതന്‍ സ്വര്‍ണ്ണ രഥം ദൂരെ
വന്നുവല്ലോ മാബലിതന്‍ സ്വര്‍ണ്ണ രഥം ദൂരെ
മുന്നിലിതാ വസന്തത്തിന്‍ വര്‍ണ്ണമയില്‍ക്കൂട്ടം
ഉണരുണരൂ  പൂവേ  ഉണരുണരൂ
ഉത്സവമായ്  കേരളത്തില്‍  ഉത്സവമായ്
ഓ...ഹോ....ഹോ ഓ...ഹോ.....ഹോ
ഒരു  തുമ്പി വന്നു ചൊല്ലി ഒരു തുമ്പപ്പൂവിന്‍  കാതില്‍
ഒരു  തുമ്പി വന്നു ചൊല്ലി ഒരു തുമ്പപ്പൂവിന്‍  കാതില്‍
ഓ...ഹോ....ഹോ ഓ...ഹോ.....ഹോ
ഒരു  തുമ്പി  വന്നു  ചൊല്ലി ഒരു  തുമ്പപ്പൂവിന്‍  കാതില്‍
ഓ...ഹോ....ഹോ ഓ...ഹോ.....ഹോ
ഒരു  തുമ്പി  വന്നു  ചൊല്ലി ഒരു  തുമ്പപ്പൂവിന്‍  കാതില്‍

Song details

Music: രവീന്ദ്ര ജയിൻ

Film/album: ആവണിപ്പൂച്ചെണ്ട് - ആൽബം