Malayalam lyrics

ഒരു മകരനിലാവായ് തളിരില തഴുകൂ...
പെരുമഴ ചെവിയോർക്കും
പുതുനിലമായ് നില്പൂ ഞാൻ....
ഒരു മകരനിലാവായ് തളിരില തഴുകൂ...
ഉടലുണരുകയാണെന്നെന്നും പരിമൃദുദലമായ്....
കരപരിലാളനങ്ങളാൽ വികാരവീണയായ്
മഴനീർ പൊടിഞ്ഞിതാർദ്രമായ്
വീണഴിഞ്ഞു നിലാവിൻ മേലാട....
ഒരു മകരനിലാവായ് തളിരില തഴുകൂ...
ഉയിരെരിയുകയാണെന്നെന്നും ഒരു നറുതിരിയായ്..
ഇനി പരിഭവഭാവമാർന്നു നീ വരാതെ പോകിലും....
ഒരു ദ്വാദശീ നിലാവുപോൽ ഞാൻ
ഒരാളിലലിഞ്ഞു തീരേണം....
ഒരു മകരനിലാവായ് തളിരില തഴുകൂ...
പെരുമഴ ചെവിയോർക്കും
പുതുനിലമായ് നില്പൂ ഞാൻ....
ഒരു മകരനിലാവായ് തളിരില തഴുകൂ...

Song video

Watch on YouTube

Song details

വർഷം: 2015

സംഗീതം: ബിജിബാൽ മണിയിൽ

ഗാനരചന: റഫീഖ് അഹമ്മദ്

ഗായകർ: ചിത്ര അരുൺ

അഭിനേതാക്കൾ: മഞ്ജു വാര്യർ, സജിത മഠത്തിൽ

വിശദവിവരങ്ങൾ: ബാലമുരളി

വിഡിയോ: ബാലമുരളി

കരോക്കെ: alilulu070

Album: റാണി പത്മിനി