Malayalam lyrics
ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ എവിടെതിരിഞ്ഞാലും ഓർമ്മതൻ ഭിത്തിയിൽ ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ നിനവിലും ഉണർവിലും നിദ്രയിൽ പോലും ഒരു സ്വപ്നം മാത്രം ഒരു ദുഃഖം മാത്രം വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങൾ വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങൾ പ്രേമാർദ്രയാം നിൻറെ നീല നേത്രങ്ങൾ ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ (ഓർമ്മതൻ ........) കവിളത്തു കണ്ണുനീർ ചാലുമായ് നീയെൻ സവിധം വെടിഞ്ഞു പിന്നെ ഞാൻ എന്നും തലയിലെൻ സ്വന്തം ശവമഞ്ചമേന്തി നരജന്മ മരുഭൂവിൽ അലയുന്നു നീളെ ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ (ഓർമ്മതൻ ....)
Song video
Song details
Music: ശ്യാം
Film/album: ഡെയ്സി
- Singer: കെ ജെ യേശുദാസ്
- Film / album: ഡെയ്സി
- Composer: ശ്യാം
- Lyricist: പി ഭാസ്ക്കരൻ