Malayalam lyrics
ഓണപ്പൂവേ നിൻ മിഴിയിതളിൽ കാണുവതെന്തേ കണ്ണീർ മന്ദഹസിക്കൂ തേൻ മുള്ളുകൾ മേൽ ഒന്നു ചിരിക്കൂ പൂവേ രാവിൻ നീലച്ചോലയിലാമ്പൽ പൂവുകൾ താരകൾ മാഞ്ഞൂ തിങ്കൾക്കലയുടെ ചുണ്ടിലെ നോവിൻ പുഞ്ചിരി വാനിലലിഞ്ഞൂ പുലരി വരുന്നു പുലരി വരുന്നു തിരുവോണപ്പൊൻ പുലരി മന്ദഹസിക്കൂ തേൻ മുള്ളുകൾ മേൽ ഒന്നു ചിരിക്കൂ പൂവേ കുന്നലനാടിൻ കുഞ്ഞോമനകൾ വന്നെതിരേല്പൂ നീളെ കണ്ണീരണിയും കുഞ്ഞിക്കണ്ണുകൾ മെല്ലെ വിടർന്നു നീളെ പൂവിളിയൂറും പുല്ലാങ്കുഴലുകൾ കേഴുകയാണീ കാവിൽ കണ്ണീരരുവിയ്ക്കരികിൽ വിടരും പൊൻ തിരുവോണപ്പൂവേ മന്ദഹസിക്കൂ തേൻ മുള്ളുകൾ മേൽ ഒന്നു ചിരിക്കൂ പൂവേ
Song details
Music: ജി ദേവരാജൻ
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Composer: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്