Malayalam lyrics
ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻറെ മുമ്പിൽ പാടുവതും രാഗം നീ തേടുവതും രാഗമാ ദേവനുമനുരാഗിയാം അമ്പലപ്രാവേ (ഒന്നാം) ഈ പ്രദക്ഷിണവീഥികൾ ഇടറിവിണ്ട പാതകൾ എന്നും ഹൃദയസംഗമത്തിൻ ശീവേലികൾ തൊഴുതു (ഈ) കണ്ണുകളാലർച്ചന മൌനങ്ങളാൽ കീർത്തനം എല്ലാമെല്ലാമറിയുന്നീ ഗോപുരവാതിൽ (ഒന്നാം) നിൻറെ നീലരജനികൾ നിദ്രയോടുമിടയവേ ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു (നിൻറെ) അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ എല്ലാമെല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ (ഒന്നാം)
Song video
Song details
Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
Raaga: രീതിഗൗള
Film/album: തൂവാനത്തുമ്പികൾ
- Singer: ജി വേണുഗോപാൽകെ എസ് ചിത്ര
- Film / album: തൂവാനത്തുമ്പികൾ
- Composer: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
- Lyricist: ശ്രീകുമാരൻ തമ്പി