Malayalam lyrics
ഓമനക്കുട്ടൻ ഉറങ്ങുമ്പോളെന്നിൽ ഓർമ്മകൾ പീലി വിടർത്തും ഓമൽ കിടാവ് ഉണർന്നിരിക്കുമ്പോൾ ഓരോരോ പൂ വിരിയും എന്നിൽ ഓരോരോ പൂ വിരിയും (ഓമനക്കുട്ടൻ...) ആതിരാത്താരം ഉണർന്നു ചിരിച്ചപ്പോൾ ആരോമലേ നീ കരഞ്ഞു (2) മാറോടണയ്ക്കുവാൻ അമ്മ കരഞ്ഞപ്പോൾ (2) മാമ്പൂവേ നീ ചിരിച്ചൂ (2) (ഓമനക്കുട്ടൻ...) താതന്റെ ചേതന ഓടിത്തളർന്നപ്പോൾ തിങ്കളേ നീ വളർന്നു (2) ബാലിശമോഹങ്ങൾ മെല്ലെ വളർന്നപ്പോൾ (2) ബാല്യമേ നീ തളർന്നു (2) (ഓമനക്കുട്ടൻ...)
Song details
Film/album: ലളിതഗാനങ്ങൾ
- Singer: കെ ജെ യേശുദാസ്
- Film / album: ലളിതഗാനങ്ങൾ