Malayalam lyrics
ഓമനേ നിൻ കവിൾ കുങ്കുമം കണ്ടപ്പോൾ സായം സന്ധ്യയ്ക്ക് മുഖം കറുത്തു ഈറൻ മുടിക്കെട്ടിൻ നീലിമ കണ്ടപ്പോൾ ഈ നല്ല രാവും വെളുത്തു ഇരുളാണെങ്കിലും നിൻ മുഖം കണ്ടാൽ ഈ മണിയറയിൽ സൂര്യോദയം പകലാണെങ്കിലും നീയൊന്നു ചിരിച്ചാൽ എൻ കരളിരുളിൽ ചന്ദ്രോദയം ജീവിത യാത്രയിൽ നീ കൂടെ വന്നാൽ ഋതുഭേദമെവിടെ പ്രാണസഖി അല്ലെങ്കിൽ നീ തന്നെ ഋതുകന്യമാരുടെ സമന്വയമല്ലേ ഹൃദയേശ്വരീ
Song details
Music: വിദ്യാധരൻ
Film/album: രാഗതരംഗിണി
- Singer: കെ ജെ യേശുദാസ്
- Film / album: രാഗതരംഗിണി
- Composer: വിദ്യാധരൻ
- Lyricist: യൂസഫലി കേച്ചേരി