Malayalam lyrics
ഓമനപ്പൂമുഖം താമരപ്പൂവ് ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ് പുഞ്ചിരി പാലൊളി പൊന്നും വിളക്ക് അമ്മാവനെന്നെന്നും അതു വഴിവിളക്ക്... ഓമനപ്പൂമുഖം താമരപ്പൂവ് ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ് ഗുരുവായൂരപ്പന്റെ മുരളി കവർന്നു കിളിക്കൊഞ്ചല്‍പ്പാട്ടിലിന്നമൃതം പകര്‍ന്നൂ ശ്രീ വടക്കുംനാഥന്‍ തന്‍ കാല്‍ച്ചിലമ്പിന്‍ താളമീ പാദത്തില്‍ ചലനം പകര്‍ന്നൂ കൈയ്യോ പൊന്നരളീ കവിളോ ചെങ്കദളീ പൂവായ പൂവെല്ലാം ഇവന്റെ പൊന്‍മേനിയില്‍ (ഓമനപ്പൂമുഖം താമരപ്പൂവ്) മനസ്സുപോലോമന വലിയവനാകും മാമന്റെ മകളുടെ പ്രിയതമനാകും ഈ രക്തബന്ധത്തിന്‍ ചൈതന്യപുഷ്പം വാടാതെ എന്നെന്നും വർണ്ണം വിടര്‍ത്തും ജന്മം സഫലമാകും ഹൃദയം സ്വര്‍ഗ്ഗമാകും ജന്മാന്തരങ്ങളെ ജയിക്കുമീ ബന്ധനം... (ഓമനപ്പൂമുഖം താമരപ്പൂവ്)
Song video
Song details
വർഷം: 1977
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്, വാണി ജയറാം
അഭിനേതാക്കൾ: മധു, വിധുബാല, കെ ആർ വിജയ, സുകുമാരൻ
വിശദവിവരങ്ങൾ: Jaya Ravi
Album: ശാന്ത ഒരു ദേവത
- Singer: കെ ജെ യേശുദാസ്
- Singer: വാണി ജയറാം
- Film / album: ശാന്ത ഒരു ദേവത
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി