Malayalam lyrics
നമ്പരു ലേശം തെറ്റിയില്ലെങ്കിൽ ബമ്പറടിച്ചേനേ ലോട്ടറിയിൽ ബമ്പറടിച്ചേനേ ഈ മോറിന്റെ ഷേയ്പ്പൊന്നു മാറിയിരുന്നെങ്കിൽ സ്റ്റാറായി വന്നെനേ സൂപ്പർ സ്റ്റാറായ് വന്നെനേ ജീവിതം നായ നക്കി എന്റെ ജീവിതം നായ നക്കി രാശിയിൽ ശുക്രൻ നില്പൊന്നു മാറ്റിയാൽ രാജ്യം ഭരിച്ചേനേ ഇവൻ രാജ്യം ഭരിച്ചേനേ പന്ത്രണ്ടിൽ വ്യാഴം കറങ്ങി വന്നെത്തിയാൽ മന്ത്രിയായ് തീർന്നേനേ ഇവനൊരു മന്ത്രിയായ് തീർന്നേനെ ജീവിതം നായ നക്കി എന്റെ ജീവിതം നായ നക്കി (നമ്പരു...) നാലക്കമുള്ളൊരു ശമ്പളം കിട്ടിയാൽ ആളൊന്നു മാറിയേനെ ഇവൻ കിമ്പളം വാങ്ങിയേനേ കോളേജു ബ്യൂട്ടി തൻ തന്തയെൻ വാതുക്കൽ കാവൽ കിടന്നേനേ എന്നും കാവൽ കിടന്നേനേ ജീവിതം നായ നക്കി എന്റെ ജീവിതം നായ നക്കി (നമ്പരു...)
Song details
Music: ജി ദേവരാജൻ
Film/album: അതിർത്തികൾ
- Singer: വിന്‍സെന്റ് ഗോമസ്
- Film / album: അതിർത്തികൾ
- Composer: ജി ദേവരാജൻ
- Lyricist: പി ഭാസ്ക്കരൻ