Malayalam lyrics
നിന്മേനി.. നെന്മേനി വാകപ്പൂവോ..(2) ഈ മുഖം..നാൻമുഖ കൈവിരുതോ ലാവണ്യ പാൽക്കടൽ തൂവെണ്ണയോ ലലനാ ലലാമമേ.. (നിന്മേനി) മല്ലീശരൻ നിന്റെ ചില്ലിക്കൊടി കൊണ്ട് വില്ലൊന്നു പണിതൊരുക്കി (മല്ലീശരൻ) നിൻ മഞ്ജുഹാസത്തിൻ പൂവമ്പിനാലെന്റെ ഹൃദയം ശകലിതമാക്കി എന്റെ ഹൃദയം ശകലിതമാക്കി (നിന്മേനി) മേഘങ്ങളിൽ എന്റെ മോഹങ്ങളിൽ മഴവില്ലൊന്ന് ചേർന്നിറങ്ങി (മേഘങ്ങളിൽ) കല്ലോലിനീ നിൻ കമനീയ നാദത്തിൽ മധുരം കടമെടുത്തു നിന്റെ മധുരം കടമെടുത്തു
Song details
Music: വിദ്യാധരൻ
Film/album: രാഗതരംഗിണി
- Singer: കെ ജെ യേശുദാസ്
- Film / album: രാഗതരംഗിണി
- Composer: വിദ്യാധരൻ
- Lyricist: യൂസഫലി കേച്ചേരി