Malayalam lyrics
നിൻ സ്വന്തം ഞാൻ നിൻ സ്വന്തം ഞാൻ ഈ രാവിൽ ഒളിഞ്ഞു ഞാൻ വന്നു ഇതാ ഇതാ മധുരങ്ങൾ വികാരമാം ചൂടിൽ പകരുവാൻ നിൻ ചുണ്ടിൽ (നിൻ സ്വന്തം...) ഓ നിന്റെ മോഹം ചൊല്ലൂ നീ ചൊല്ലൂ നീ സുമം പോലെ എന്നെ വാരി പുൽകൂ നീ പുൽകൂ നീ പ്രിയം പോലെ ലാലാലലാലാ നിശാഗന്ധിയായ് ഇതൾ കുമ്പിൾ നീട്ടി നിൻ മുന്നിൽ നില്പൂ ഞാൻ (നിൻ സ്വന്തം...) ആ...എന്റെ സനേഹം മൂടൂ നീ മൂടൂ നീ നഖം കൊണ്ട് ഇന്ദുകലകൾ തീർക്കൂ നീ തീർക്കു നീ ഇനിയെന്നിൽ രാരരരരരരാര മദാലസ്യമോടെ രതിലോലയായി നിൻ മുന്നിൽ നില്പൂ ഞാൻ (നിൻ സ്വന്തം...)
Song details
Music: എ ടി ഉമ്മർ
Film/album: ഇങ്ക്വിലാബിന്റെ പുത്രി
- Singer: സുനന്ദ
- Film / album: ഇങ്ക്വിലാബിന്റെ പുത്രി
- Composer: എ ടി ഉമ്മർ
- Lyricist: പൂവച്ചൽ ഖാദർ