Malayalam lyrics

നിൻ കരൾച്ചില്ലയിലെ സുഗന്ധിപ്പൂക്കളിൽ
എന്നിലുറങ്ങും സൗരഭമോ
നമ്മിലെ ഓർമ്മകളിൽ
അറിയാതെ ഉതിരുന്ന മധുബിന്ദുവോ
(നിൻ കരൾ...)
പൂവിളം കാറ്റിന്റെ കൈവിരൽത്തുമ്പുകൾ
നിൻ മലർമേനിയെ ചുംബിച്ചു നിൽക്കേ
മാറിൽ പടരാൻ എന്തു മോഹം
ആ... (നിൻ കരൾ...)
ഈണവും താളവും ഹൃദയത്തിൻ ഭാഷയും
നിൻ കരൾത്താളിലെ കാവ്യങ്ങളായ്
നിന്നിൽ തിരയാം എന്റെ ജന്മം
ആ...
നിൻ കരൾച്ചില്ലയിലെ സുഗന്ധിപ്പൂക്കളിൽ
എന്നിലുറങ്ങും സൗരഭമോ...

Song video

Watch on YouTube

Song details

Music: കോഴിക്കോട് യേശുദാസ്

Raaga: മധ്യമാവതി

Film/album: ചക്രവാളത്തിനുമപ്പുറം