Malayalam lyrics
നിലവിളക്കിന്‍ തിരിനാളമായ് വിടര്‍ന്നൂ നിറകതിര്‍ ചൊരിയുമെന്‍ ഹൃദയം ഈ സ്നേഹാഞ്ജലി സ്വീകരിക്കൂ ദേവി സ്നേഹപുഷ്പാഞ്ജലി സ്വീകരിക്കൂ നിലവിളക്കിന്‍.............. ഒരുമലര്‍ ചോദിച്ചാല്‍ ഒരുവസന്തം നല്‍കും കരുണാസാഗരമേ.... മനം പൊട്ടിവിളിച്ചാല്‍ മണിവാതില്‍ തുറക്കും മായാമന്ദിരമേ.... ഈ നീലാഞ്ജലി സ്വീകരിക്കൂ ദേവി ഞങ്ങളേ അനുഗ്രഹിക്കൂ നിലവിളക്കിന്‍.............. ഒരുതുള്ളി യാചിച്ചാല്‍ ഒരുവര്‍ഷം തൂവുന്ന ദയതന്‍ ആഷാഢമേ മലരിന്റെ ചിരിയായ് മനസ്സിന്റെ മധുവായ് തുടിയ്ക്കും ചൈതന്യമേ ഈ സ്നേഹാങ്കണം അലങ്കരിയ്കൂ ദേവി നീയെന്നില്‍ ദയവര്‍ഷിക്കൂ നിലവിളക്കിന്‍............
Song video
Song details
വർഷം: 1977
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: വാണി ജയറാം
രാഗം: ബിലഹരി
ഹിന്ദുസ്ഥാനി രാഗം: അലാഹിയ ബിലാവൽ, ദേശാക്ഷി
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
അഭിനേതാക്കൾ: കെ ആർ വിജയ, വിധുബാല, മധു, സുകുമാരൻ
വിശദവിവരങ്ങൾ: വാമദേവൻ
Album: ശാന്ത ഒരു ദേവത
- Singer: വാണി ജയറാം
- Film / album: ശാന്ത ഒരു ദേവത
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി