Malayalam lyrics
ആ... നീലാംബരീ നിശീഥിനീ നീഹാര മന്ദാകിനീ മാനസസരസ്സിൽ ഒഴുകി വരൂ നീ മംഗല്യ മധുരഞ്ജിനീ (നീലാംബരീ...) ഹരിതദളങ്ങൾ കാറ്റിൻ കൈയ്യിൽ തരളിതമാകുന്ന നിമിഷം (2) മുകുളശതങ്ങൾ നുരയും മധുവായ് പുളകിതമാകുന്ന നിമിഷം (നീലാംബരീ...) രാക്കുയിലേതോ രാഗം പാടി രതിമയമാക്കീ ഭുവനം (2) പ്രഥമസമാഗമ വിശ്രമസീമയിൽ ഹൃദയമൊരാലസ്യ സദനം (നീലാംബരീ...)
Song video
Song details
Music: ജി ദേവരാജൻ
Film/album: ഇന്നലെയുടെ ബാക്കി
- Singer: പി മാധുരി
- Film / album: ഇന്നലെയുടെ ബാക്കി
- Composer: ജി ദേവരാജൻ
- Lyricist: യൂസഫലി കേച്ചേരി