Malayalam lyrics

ആ..... ആ‍........
നീ എന്‍ ആത്മാവിന്‍ തംബുരുവേന്തീ
ആ ജീവബന്ധത്തിന്‍ ശീലുകള്‍ പാടി
ഈ രാഗ ചൈത്രത്തിന്‍ ചാരുതയായീ
നീ വന്ന സായൂജ്യ നിമിഷങ്ങളില്‍
ദൂരങ്ങള്‍ തേടുന്ന ദാഹിച്ചലയുന്ന
വേഴാമ്പല്‍ പക്ഷിയായ് തീരുന്നു ഞാന്‍  (നീ എന്‍ .....)
ഒരു പൂ വിടരും പോലെ നീ മനസ്സിന്റെ
തിരുമുറ്റത്തെന്തിനോ വിരുന്നു വന്നു
മൂകമായ് കിടന്ന തന്ത്രികളില്‍
ജീവരാഗമുണര്‍ന്നു കഴിഞ്ഞപ്പോള്‍
ഞാനും നീയും നാമായി
മാ‍നസമൊരു നവ മലരായീ
ജീവിതമേതോ സംഗീതത്തിന്‍
ജീവ സ്വരലയമായി  (നീ എന്‍...)

ഏകാന്തതയില്‍ നിന്‍ കരള്‍ തഴുകും
വേദനയാകാന്‍ കൊതിച്ചപ്പോള്‍
ആരുമില്ലെങ്കിലും ആരെയോ തേടി
എന്നാത്മാവുണര്‍ന്നിരിക്കുമ്പോള്‍
ഞാനും നീയും നാമായി
മാ‍നസമൊരു നവ മലരായീ
ജീവിതമേതോ സംഗീതത്തിന്‍
 ജീവസ്വരലയമായി (നീ എന്‍ ..)

Song details

Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്

Film/album: ഭാരതി നഗർ മെയ് 9