Malayalam lyrics
നെറ്റിയിൽ പൂവുള്ള സ്വർണ്ണച്ചിറകുള്ള പക്ഷീ നീ പാടാത്തതെന്തേ ഏതു പൂമേട്ടിലോ മേടയിലോ നിന്റെ തേൻകുടം വെച്ചു മറന്നൂ പാട്ടിന്റെ തേൻകുടം വെച്ചു മറന്നൂ - പക്ഷേ നെറ്റിയിൽ പൂവുള്ള സ്വർണ്ണച്ചിറകുള്ള പക്ഷീ നീ പാടാത്തതെന്തേ ഓഹോഹോഹോ ഓഹോഹോഹോ താമരപൂമൊട്ടു പോലെ നിന്റെ ഓമൽക്കുരുന്നുടൽ കണ്ടൂ ഗോമേദകത്തിൻ മണികൾ പോലെ ആ മലർ കണ്ണുകൾ കണ്ടു പിന്നെയാ കൺകളിൽ കണ്ടൂ നിന്റെ തേൻകുടം പൊയ്പ്പോയ ദു:ഖം - പക്ഷേ നെറ്റിയിൽ പൂവുള്ള സ്വർണ്ണച്ചിറകുള്ള പക്ഷീ നീ പാടാത്തതെന്തേ തൂവൽത്തിരികൾ വിടർത്തീ നിന്റെ പൂവൽ ചിറകുകൾ വീശി താണു പറന്നു പറന്നു വരൂ എന്റെ പാണി തലത്തിലിരിക്കൂ എന്നും നിനക്കുള്ളതല്ലേ എന്റെ നെഞ്ചിലെ പാട്ടിന്റെ പാൽകിണ്ണം എന്റെ നെഞ്ചിലെ പാട്ടിന്റെ പാൽകിണ്ണം -പക്ഷേ നെറ്റിയിൽ പൂവുള്ള സ്വർണ്ണച്ചിറകുള്ള പക്ഷീ നീ പാടാത്തതെന്തേ
Song video
Song details
Music: എം ബി ശ്രീനിവാസൻ
Film/album: മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
- Singer: കെ എസ് ചിത്ര
- Film / album: മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
- Composer: എം ബി ശ്രീനിവാസൻ
- Lyricist: ഒ എൻ വി കുറുപ്പ്