Malayalam lyrics

ഓ...ഓ...ഓ....ഓ....
നെഞ്ചിൽ കനലും ഉള്ളിൽ പുകയും
കണ്ണിൽ തെളിയാ വഴി തേടുന്നു
മിന്നൽപ്പിണറായ് മുന്നിൽ മറയും
എന്തെന്നറിയാ ഗതിയെങ്ങോ
തീരാ തോരാമഴയായ് തീരം താണ്ടും തിരയായ്
മാറും ഏറും തിളയായ് ചോര സിരയിൽ
മാനം മേലെ ഇരുളും ഈ കൂടും മേഘം മഴപോൽ
ഏറും കാറും കോളും വഴി മാറിപ്പോകും
വിധിയുടെ നെറുകിൽ നീ കേറി വാ
പൊരുളറിയും വരെ നീ പൊരുതി വാ
തടസ്സങ്ങളുടച്ചു നീ അടുത്തു വാ
വിധി വിറയ്ക്കും ചുവടുമായ് ഒരുങ്ങി വാ
വിധിയുടെ നെറുകിൽ നീ കേറി വാ
പൊരുളറിയും വരെ നീ പൊരുതി വാ
തടസ്സങ്ങളുടച്ചു നീ അടുത്തു വാ
വിധി വിറയ്ക്കും ചുവടുമായ് ഒരുങ്ങി വാ
തേടും പലവഴി ദൂരമേ
പോകും ഇടതടവോടിവൻ
ചേരും പടികളിൽ നേർക്കുനേർ തീർക്കുവാൻ
നേരം ഇരുളും നേരമിൽ ചേരാതുരുളും നേരിത്
വേരാൽ ചുരുളുകൾ തീർക്കുവാൻ ആരൊരാൾ
ഏറും വീറായ് കനലിൽ ഇതു കത്തും തീയായ് ഉയിരിൽ
ആളും ചോര സിരയിൽ തേരോട്ടം
ഏറും വീറായ് കനലിൽ ഇതു കത്തും തീയായ് ഉയിരിൽ
ആളും ചോര സിരയിൽ തേരോട്ടം
നെഞ്ചിൽ കനലും ഉള്ളിൽ പുകയും
കണ്ണിൽ തെളിയാ വഴി തേടുന്നു
മിന്നൽപ്പിണറായ് മുന്നിൽ മറയും
എന്തെന്നറിയാ ഗതിയെങ്ങോ
തീരാ തോരാമഴയായ് തീരം താണ്ടും തിരയായ്
മാറും ഏറും തിളയായ് ചോര സിരയിൽ
മാനം മേലെ ഇരുളും ഈ കൂടും മേഘം മഴപോൽ
ഏറും കാറും കോളും വഴി മാറിപ്പോകും
വിധിയുടെ നെറുകിൽ നീ കേറി വാ
പൊരുളറിയും വരെ നീ പൊരുതി വാ
തടസ്സങ്ങളുടച്ചു നീ അടുത്തു വാ
വിധി വിറയ്ക്കും ചുവടുമായ് ഒരുങ്ങി വാ
വിധിയുടെ നെറുകിൽ നീ കേറി വാ
പൊരുളറിയും വരെ നീ പൊരുതി വാ
തടസ്സങ്ങളുടച്ചു നീ അടുത്തു വാ
വിധി വിറയ്ക്കും ചുവടുമായ് ഒരുങ്ങി വാ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഫസൽ യൂസഫ്

ഗാനരചന: യാസിർ പരത്തക്കാട്

ഗായകർ: നിതിൻ കെ ശിവ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: പഴുത്