Malayalam lyrics
നഗരം നഗരം മഹാസാഗരം മഹാസാഗരം കളിയും ചിരിയും മേലേ ചളിയും ചുഴിയും താഴെ പുറമേ പുഞ്ചിരി ചൊരിയും സുന്ദരി പിരിയാന്‍ വിടാത്ത കാമുകി (...നഗരം നഗരം) സ്നേഹിക്കുന്നു കലഹിക്കുന്നു മോഹഭംഗത്തിലടിയുന്നു നുരകള്‍ തിങ്ങും തിരകളെപ്പോലെ നരരാശികളിതിലലയുന്നു (...നഗരം നഗരം) കുതിച്ചു പായും നഗരിയിലൊരു ചെറു- കൂര ചമയ്ക്കുവതെങ്ങിനെ ഞാൻ പാരാവാരത്തിരയില്‍ എന്നുടെ പവിഴദ്വീപു തകര്‍ന്നാലോ (...നഗരം നഗരം)
Song details
വർഷം: 1967
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്
രാഗം: കല്യാണി
ഹിന്ദുസ്ഥാനി രാഗം: ഹംസ് കല്യാൺ, കല്യാൺ, യമൻ
വർഗ്ഗീകരണം: ദാർശനിക ഗാനങ്ങൾ
അഭിനേതാക്കൾ: മധു
വരികൾ: ഹരികൃഷ്ണൻ കെ നായർ, ശ്രീദേവി
Album: നഗരമേ നന്ദി
- Film / album: നഗരമേ നന്ദി
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ