Malayalam lyrics
മയില്‍പ്പീലിക്കണ്ണുകൾ തോറും മയ്യെഴുതിയ കൈയ്യുകളേ ചക്രവാളച്ചുമരുകൾ തോറും ചിത്രമെഴുതും കൈയ്യുകളേ വസന്തപുഷ്പവിതാനമൊരുക്കാൻ വന്നാട്ടെ വന്നാട്ടെ എൻ മനസ്സിലുള്ളൊരു ദേവതയാൾക്കൊരു മലർച്ചുണ്ടു തന്നാട്ടേ നിറന്ന തിങ്കൾത്തിരു നെറ്റിയിലൊരു സിന്ദൂരക്കുറി വേണം എൻ മനസ്സു തേടും പെൺ കൊടിയാൾക്കൊരു മംഗല്യക്കുറി വേണം
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്