Malayalam lyrics
മുറ്റത്തൊരു പന്തല്‍ മുല്ലപ്പൂപ്പന്തല്‍ മനസ്സിലും പന്തല്‍ മണിക്കിനാവിന്‍ പന്തല്‍ മധുരരാഗകല്പനതന്‍ മുന്തിരിപ്പന്തല്‍ (മുറ്റത്തൊരു) മഴവില്ലിന്‍ മാലകെട്ടി അലങ്കരിച്ചു മണ്ഡപത്തില്‍ സങ്കല്പങ്ങള്‍ വിളക്കുവെച്ചു അന്തികള്‍ ചെന്തെങ്ങിന്‍ കരിക്കു തൂക്കി ആയിരമാശകള്‍ പീഠമൊരുക്കി (മുറ്റത്തൊരു) വാര്‍തിങ്കള്‍ താലത്തില്‍ തിരിയുമേന്തി വാസന്തരജനിയാള്‍ വരവേല്‍ക്കുമ്പോള്‍ നവവധു മന്ദം മന്ദം മുന്നിലണഞ്ഞൂ നവനീതലതപോലെ നാണം കുണുങ്ങി...
Song video
Song details
വർഷം: 1975
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്, പി സുശീല
അഭിനേതാക്കൾ: വിൻസന്റ്
വരികൾ: ജയലക്ഷ്മി രവി, വേണു
യൂട്യൂബ് ഓഡിയോ: തനൂജ
Album: മറ്റൊരു സീത
- Singer: കെ ജെ യേശുദാസ്
- Singer: പി സുശീല
- Film / album: മറ്റൊരു സീത
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പി ഭാസ്കരൻ