Malayalam lyrics
മുറച്ചെക്കൻ വന്നു തന്ന മുക്കൂത്തി എങ്ങോ പൊയ്പ്പോയി അവിടെ വെച്ചോ ഇവിടെ വെച്ചോ എവിടെ ഞാനിനി തേടുന്നു ഹേ മുറച്ചെക്കൻ വന്നു തന്ന മുക്കൂത്തി എവിടെന്ന് ഞാനറിഞ്ഞു ആ കവിളിണയിൽ കള്ളനവൻ ഉമ്മ വെയ്ക്കാൻ പോയതല്ലേ (മുറച്ചെക്കൻ..) ഓ ഇന്നെനിക്കു നിദ്രയില്ല ഒന്നിനോടും ഇഷ്ടമില്ല മാരനവൻ തന്നുപോയ സ്മരണ മാത്രം ഓ പാലൊളി ചന്ദ്രികയിൽ തൂമഞ്ഞിൻ കുളിരുമായി കാത്തിരിപ്പൂ അവനുവേണ്ടി പെണ്ണിപ്പോൾ (ഓ ഇന്നെനിക്കു..) ഹേ വാക്കുകൊണ്ട് കളിയാക്കൽ വേണ്ട പെണ്ണേ മതിയാക്കു മാമൻ മകൻ മടിയിലിനി കാമിനിതൻ ചാഞ്ചാട്ടം (മുറച്ചെക്കൻ..) ഹേ മാമ്പഴം കാഴ്ചവെച്ച് മോഹമവൻ പറഞ്ഞപ്പോൾ ദാഹമോടെ നോക്കിയെന്റെ മാറിലേയ്ക്കവൻ ഓ നല്ല നാള് നോക്കി വെയ്ക്ക് താലിയൊന്ന് തീർത്തുവെയ്ക്ക് എന്നു കാതിലോതിയിട്ട് എങ്ങു പോയവൻ (ഹേ മാമ്പഴം..) കാത്തു കാത്തു ഞാൻ തളർന്നു ആശ കൊണ്ട് ഞാൻ വലഞ്ഞു മാറോടു പുല്കീടുവാൻ മാരനിങ്ങു വന്നെങ്കിൽ ആ കാത്തു കാത്തു ഞാൻ തളർന്നു ആശ കൊണ്ട് ഞാൻ വലഞ്ഞു മാറോടു പുല്കീടുവാൻ മാരനിങ്ങു വന്നെങ്കിൽ (മുറച്ചെക്കൻ..)
Song video
Song details
Music: വിജയഭാസ്കർ
Film/album: തെരുവു നർത്തകി
- Singer: കെ എസ് ചിത്രസുജാത മോഹൻ
- Film / album: തെരുവു നർത്തകി
- Composer: വിജയഭാസ്കർ
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ