Malayalam lyrics

മൗനത്തിൻ ഇടനാഴിയിൽ
ഒരു ജാലകം മെല്ലെ തുറന്നതാരോ
ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ
പൂനിലാവിൻ തേരിൽ വരും ഗന്ധർവനോ
മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം
ഏതോ രാഗഗാനം നിന്നിൽ
കൊതി ചേർക്കും നാളണഞ്ഞു
നീയരുളും സ്നേഹം
ഒരു മാന്തളിരായ് എന്നും
തഴുകുന്നു നീയെന്നും എന്നുള്ളിൽ
ഈണം പാടും വീണാ
ഞാനൊരു നാണപ്പൂക്കൂടാ
(മൗനത്തിൻ...)
വീണ്ടും നിന്നെ തേടും
ഞാനീ മലരമ്പിൻ നോവറിഞ്ഞു
ഏതിരുളിൻ താരം
പ്രിയ സാന്ത്വനമായ് എന്നിൽ
തെളിയുന്നു മുത്താണോ പൂവാണോ
സ്വപ്നം പേറും രൂപം
ഞാനൊരു നാണപ്പൂക്കൂടാ
(മൗനത്തിൻ...‌)

Song video

Watch on YouTube

Song details

Music: ജോൺസൺ

Film/album: മാളൂട്ടി