Malayalam lyrics
മൗനത്തിന്‍ ചിറകില്‍ പറന്നുയര്‍ന്നും മനസ്സിന്റെ തീരത്ത് കൂടണഞ്ഞും [മൗനത്തിന്‍ ] രതിയുടെ ലോലമാം ചിപ്പികള്‍ക്കുള്ളിലെ (2) രത്നങ്ങള്‍ തേടുന്ന വേള പ്രണയികള്‍ രഹസ്യമായ് ചേരുന്ന വേള ഓ... മൗനത്തിന്‍ ചിറകില്‍ പറന്നുയര്‍ന്നും പൂവിന്റെ ചുണ്ടില്‍ രാഗവിലോലയാം തൂനിലാവുമ്മ വയ്ക്കുന്നൂ ...ഓ.. [ പൂവിന്റെ ] കാറ്റിന്റെ കൈകളില്‍ അമൃതിന്നു തുല്യമാം (2) കസ്തൂരിച്ചാറൊഴുകുന്നൂ.... മൗനത്തിന്‍ ചിറകില്‍ പറന്നുയര്‍ന്നും... രാവിന്റെ മാറില്‍ ആയിരം താരകള്‍ രാസകേളിയാടിടുന്നൂ ... ഓ ..[ രാവിന്റെ ] മെയ്യോടുരുമ്മിയും മൃദുവായ് തലോടിയും (2) അന്യോന്യമൊന്നു ചേരുന്നൂ.... മൗനത്തിന്‍ ചിറകില്‍ പറന്നുയര്‍ന്നും...
Song video
Song details
Music: രവീന്ദ്രൻ
Film/album: ബ്രഹ്മരക്ഷസ്സ്
- Singer: കെ ജെ യേശുദാസ്
- Film / album: ബ്രഹ്മരക്ഷസ്സ്
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി