Malayalam lyrics
മൃഗമദതിലകവും മൃദുമന്ദഹാസവും കരിനീലമിഴികളില്‍ സ്വപ്നവുമായ് പുളിയിലക്കര മുണ്ടും മുടിത്തുമ്പില്‍ പൂവും ചൂടി മൃദുലാംഗി നീ വന്നു കാത്തു നിന്നു മൃഗമദതിലകവും മൃദുമന്ദഹാസവും കരിനീലമിഴികളില്‍ സ്വപ്നവുമായ് ഗായത്രീമന്ത്രം ഉണരും നാലമ്പലത്തില്‍ നിന്നും ദേവീ നീ നടയിറങ്ങി കടന്നുവന്നു നിന്റെ രൂപം മാത്രം എന്നില്‍ നിറഞ്ഞു നിന്നു -ഉള്ളില്‍ നിറഞ്ഞു നിന്നു (മൃഗമദ...) നർക്കിലയില്‍ നീ നീട്ടും വരമഞ്ഞള്‍ പ്രസാദം ഞാന്‍ വരദാനം പോലെ വാങ്ങി കുറിവരച്ചു എന്റെ ഇടനെഞ്ചില്‍ ഇലത്താളം ഉണര്‍ന്നുയര്‍ന്നൂ - വീണ്ടും ഉണര്‍ന്നുയര്‍ന്നു (മൃഗമദ...)
Song video
Song details
Music: പി ആർ മുരളി
Film/album: തൂക്കുവിളക്ക്
- Singer: കെ ജെ യേശുദാസ്
- Film / album: തൂക്കുവിളക്ക്
- Composer: പി ആർ മുരളി
- Lyricist: ശിവപ്രസാദ്