Malayalam lyrics
മോഹക്കുരുവിയ്ക്ക് കൂടുകൂട്ടാനൊരു പൂംചില്ല നൽകിയ തേൻകിനാവേ നോവും ശിരസ്സൊന്നു ചായ്ക്കാൻ എനിയ്ക്കു നീ നെഞ്ചിലിടം തന്ന പെൺകിടാവേ.... നീയെന്റെ സാന്ത്വനമല്ലേ ഇതു ജന്മജന്മാന്തരബന്ധമല്ലേ (മോഹക്കുരുവിയ്ക്ക് ) പൂർവ്വജന്മങ്ങളിൽ നാം ചെയ്ത പുണ്യങ്ങൾ നവരൂപഭാവങ്ങൾ ഏന്തി നീയും ഞാനുമായ് സംഗമിച്ചൊഴുകുന്ന ജനിമൃതി നദികളിലൂടെ ജനിമൃതി നദികളിലൂടെ (മോഹക്കുരുവിയ്ക്ക് ) ഭൂമിയും സൂര്യനും ആകർഷണത്തിന്റെ ആശ്ലേഷ സൗഖ്യം സ്വദിപ്പൂ എവിടെ കഴിഞ്ഞാലും നാം തമ്മിലൊന്നിയ്ക്കും ശലഭവും കുസുമവും പോലെ ശലഭവും കുസുമവും പോലെ (മോഹക്കുരുവിയ്ക്ക് )
Song details
Music: വിദ്യാധരൻ
Film/album: രാഗതരംഗിണി
- Singer: കെ ജെ യേശുദാസ്
- Film / album: രാഗതരംഗിണി
- Composer: വിദ്യാധരൻ
- Lyricist: യൂസഫലി കേച്ചേരി