Malayalam lyrics
മനുഷ്യൻ കണക്കുകൾ കൂട്ടുന്നു മരണം തിരുത്തിക്കുറിക്കുന്നൂ നിമിഷചക്രങ്ങളിൽ... ദിവസത്തിൻ പാളത്തിൽ... സമയമാം തീവണ്ടി ചലിക്കുന്നൂ (മനുഷ്യൻ) മനുഷ്യൻ കണ്ണീരൊഴുക്കുന്നു പക്ഷേ, മലരുകൾ വീണ്ടും ചിരിക്കുന്നു മാരിമുകിൽ കൊണ്ടുവരും കൂരിരുട്ടു കാണാതെ മഴവില്ലു വീണ്ടും മദിക്കുന്നു... (മനുഷ്യൻ) പാളങ്ങൾ പകലും നിശയുമല്ലോ അതിൽ കാലമാം തീവണ്ടി ചലിക്കുന്നു മറവിതൻ മരുന്നാൽ മാനവന്റെ മുറിവുകൾ സമയമാം ഭിഷഗ്വരൻ ഉണക്കുന്നു... (മനുഷ്യൻ)
Song video
Song details
Music: രവീന്ദ്രൻ
Film/album: ഒരു മെയ്‌മാസപ്പുലരിയിൽ
- Singer: കെ ജെ യേശുദാസ്
- Film / album: ഒരു മെയ്‌മാസപ്പുലരിയിൽ
- Composer: രവീന്ദ്രൻ
- Lyricist: പി ഭാസ്ക്കരൻ