Malayalam lyrics
മനസ്വിനി നിൻ മലരങ്കണത്തിൽ കണിക്കൊന്ന പൂ ചൂടി കല്യാണക്കിനാവു കണ്ടൊരു നല്ലോലക്കിളി പാടീ മംഗല്യം മംഗല്യം (മനസ്വിനി...) കാണാൻ കൊതിയൂറും മിഴിയിൽ നാണം വിരൽ പൊത്തും നേരം (2) നമ്രമുഖീ നമ്രമുഖീ നിൻ കാതിലാരേ നർമ്മത്തേൻ മൊഴി തൂകി ഞാൻ നിന്നെ സ്നേഹിക്കുന്നു നിന്നെ സ്നേഹിക്കുന്നു (മനസ്വിനി...) വൈശാഖപ്പുലർ വെയിൽപ്പുഴയിൽ വൈഡൂര്യം വാരി വിതയ്ക്കേ (2) കമ്രമുഖീ കമ്രമുഖീ നിൻ തോണി തുള്ളും കല്ലോലിനി പാടി കല്യാണി കളവാണീ കല്യാണി കളവാണീ (മനസ്വിനി...)
Song video
Song details
Music: ജി ദേവരാജൻ
Raaga: ബഹുധാരി
Film/album: തോരണം
- Singer: കെ ജെ യേശുദാസ്
- Film / album: തോരണം
- Composer: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്