Malayalam lyrics
മനസ്സിന്റെ മടിത്തൊട്ടിലിൽ മയങ്ങും മയക്കത്തിലറിയാതെ ചിരിക്കും ഒരു മലർപ്പൈതലിനായ് താരാട്ടു പാടുവാൻ ഉറങ്ങാതെയിരിപ്പൂ നിൻ മനുനം സ്ത്രീയേ നിന്നാത്മാവ് തീരാത്ത ദുഃഖത്തിൻ തീയിൽ വച്ചുരുക്കിയ പൊന്നു പോലെ നീയേ ഈ പാഴ്മണ്ണിൽ പൊന്മുള നീട്ടുന്ന ജീവന്റെ തൊട്ടിലും താരാട്ടും ഇന്ദ്രസദസ്സിലെ മേനകയും ഈ മണ്ണിലൊരമ്മ തൻ വേദനയായ് ആരേ നിൻ ലാവണ്യപ്പാൽക്കടൽ തീരത്ത് ദാഹത്തിൻ ഇലക്കുമ്പിൾ നീട്ടി വന്നൂ ആരും നിൻ മാറിലെ വത്സലഭാവത്തിൻ ആഴങ്ങൾ കണ്ടില്ലറിഞ്ഞില്ലാ ഭൂമി തന്നോമനപ്പുത്രിയായ് നീ പൂമകൾ തന്നവതാരമായ് നീ
Song details
Music: കെ രാഘവൻ
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Composer: കെ രാഘവൻ
- Lyricist: ഒ എൻ വി കുറുപ്പ്