Malayalam lyrics
മഞ്ഞുമൂടും കുന്നിലേതോ മാൻകിടാവായ് നീ നിൽക്കെ മാനസത്തിൻ വിണ്ണിലേതോ മാരിവില്ലായ് നീ നിൽക്കെ എന്റെ സ്വപ്നം പൂക്കുന്നു എന്റെ മൗനം പാടുന്നു നിന്റെ മിഴികൾ എന്റെ ഉള്ളിൽ പ്രേമകവിതകളെഴുതുമ്പോൾ (മഞ്ഞുമൂടും...) തെന്നൽ മെല്ലെ തലോടവേ പൂക്കൾ വിലാസമാടവേ സന്ധ്യാരാഗം വാരിയണിഞ്ഞ് തെന്നിയൊഴുകും ചാരുതേ കരളിൻ കുളിരിൻ അലകൾ പകരും കരളിൻ കുളിരിൻ അലകൾ പകരും അഴകേ അറിയൂ നീ അണയൂ നീ തിരുമധുരം ഏകാൻ (മഞ്ഞുമൂടും...) അനുരാഗത്തിൻ വീചിയാൽ കന്യാതടങ്ങൾ തളിർക്കവേ ലജ്ജാലോലം വർണ്ണതിലകം മണ്ണിനരുളും ദേവതേ അമൃതിൻ നദിയിൽ കുളിച്ചു കയറും അമൃതിൻ നദിയിൽ കുളിച്ചു കയറും കലികേ വിടരൂ നീ നിറയൂ നീ പ്രിയപ്രിയതരമെന്നിൽ (മഞ്ഞുമൂടും...)
Song video
Song details
Music: ജീവൻ പ്രകാശ്
Film/album: ശേഷം സ്ക്രീനിൽ
- Singer: കെ ജെ യേശുദാസ്
- Film / album: ശേഷം സ്ക്രീനിൽ
- Composer: ജീവൻ പ്രകാശ്
- Lyricist: പൂവച്ചൽ ഖാദർ