Malayalam lyrics
മഞ്ഞിൻ മറ നീക്കി വന്നതാരോ മഞ്ജീരനാദമുതിർത്തതാരോ മംഗലരൂപിണീ പൊന്നുഷസ്സോ മഞ്ജുളഗാത്രിയാമപ്സരസ്സോ ആരോ ഈ വന്നതാരോ മണ്ണിലുപേക്ഷിച്ചു പോയ തന്നോമന ക്കുഞ്ഞിനെ തേടുന്ന മേനകയോ ആനന്ദക്കേളിയിൽ കെട്ടഴിഞ്ഞൂർന്നൊരു നൂപുരം തേടുന്നൊരുർവശിയോ ആരോ ഈ വന്നതാരോ സ്നേഹാംഗുലികളാൽ ശ്യാമയാം ഭൂമിയെ മോഹിനിയാക്കും പ്രഭാതമേ നീ ആയിരം പൂക്കളാം വർണ്ണലിപികളിൽ ആരോ പകർത്തിയ കാവ്യമല്ലേ പാടാം ഞാനതു പാടാം
Song details
Music: കെ പി ഉദയഭാനു
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Composer: കെ പി ഉദയഭാനു
- Lyricist: ഒ എൻ വി കുറുപ്പ്