Malayalam lyrics
മണ്ണിൽ വിണ്ണിൽ മനസ്സിലാകെ വർണ്ണങ്ങൾ വർണ്ണങ്ങൾ അരുണപീത രജതരാഗ ഹരിതശ്യാമങ്ങൾ ഇത്ര വർണ്ണങ്ങളാരുടെ ഹൃദയത്തിൻ ചെപ്പു തുറന്നെടുത്തൂ ചായ ച്ചെപ്പു തുറന്നെടുത്തൂ ഇത്ര സൗന്ദര്യമേതു ഹിരണ്മയ പാത്രത്തിൽ നിന്നെടുത്തൂ അക്ഷയപാത്രത്തിൽ നിന്നെടുത്തൂ ചിത്രകാരാ പറയൂ ചിത്രകാരനെ തേടി വന്നെത്തിയ നേത്രശലഭങ്ങളോ നീല നേത്ര ശലഭങ്ങളോ സർഗ്ഗഭാവനയ്ക്കാടാൻ നിവർത്തിയ ചൈത്രശ്രീ കംബളമോ ഇത് ദൃശ്യമാം സംഗീതമോ
Song details
Music: കെ രാഘവൻ
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Composer: കെ രാഘവൻ
- Lyricist: ഒ എൻ വി കുറുപ്പ്