Malayalam lyrics
മന്മഥജ്വരത്തിന് മരുന്നറിയാമോ മാമ്പൂമണമുള്ള കാറ്റേ ഇല്ലെങ്കിൽ നീയെൻ കാമിനിയോടെന്റെ രാഗ രോഗമൊന്നുണർത്താമോ രോഗം രാഗമെന്നുണർത്താമോ (മന്മഥജ്വരത്തിന്) മാകന്ദ സുന്ദര മലർമഞ്ജരിയിൽ മധുപനണഞ്ഞൂ സഖീ അഴലിൻ മുകിലിൽ മഴവില്ലായ് നീ എന്നു വരും പ്രിയതോഴീ എന്നു വരും പ്രിയതോഴീ (മന്മഥജ്വരത്തിന്) വാസന്ത ബന്ധുര വനവല്ലരിയിൽ മുകുളമുണർന്നൂ പ്രിയേ മനസ്സിലെ നന്ദനത്തിൽ പുളകം നെയ്യാൻ എന്നു വരും മമ ദേവീ എന്നു വരും മമ ദേവീ (മന്മഥജ്വരത്തിന്)
Song details
Music: വിദ്യാധരൻ
Film/album: രാഗതരംഗിണി
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: രാഗതരംഗിണി
- Composer: വിദ്യാധരൻ
- Lyricist: യൂസഫലി കേച്ചേരി