Malayalam lyrics
മലര്‍വാടികള്‍ തോറും മധുഗാനം പാടും ആരാമദേവതയോ നീ ആരോ കിളിമൊഴിയേ ആരാമദേവതയോ നീ ആരോ കിളിമൊഴിയേ പൂവാംകുരുന്നില ചൂടും നിന് കാര്കൂന്തലിലെന് മനമിളകും തനു വിടരും തളിരോ നിന് മേനി കുളിരോ നിന് മേനി മലര്‍വാടികള്‍ തോറും മധുഗാനം പാടും സ്വരരാഗരൂപിണീ നിന് സ്വരമെന്നാത്മാവില് സ്വരരാഗരൂപിണീ നിന് സ്വരമെന്നാത്മാവില് പനിനീരലര്‍ വര്‍ഷമായ് പെയ്തിറങ്ങുന്നൂ കാതില്‍ പതിയുമോ നിന് പദവിന്യാസം നിന് പദവിന്യാസം മലര്‍വാടികള്‍ തോറും മധുഗാനം പാടും ആരാമദേവതയോ നീ ആരോ കിളിമൊഴിയേ ആരാമദേവതയോ നീ ആരോ കിളിമൊഴിയേ മുകില്‍ പാറും മാനത്തു നിറമാല ചാര്‍ത്തും മുകില്‍ പാറും മാനത്തു നിറമാല ചാര്‍ത്തും മഴവില്‍ക്കൊടി പോല്‍ മനോഹരീ ദേവീ പ്രാണനില്‍ പതിയുമോ നിന് സ്വരവിന്യാസം നിന് സ്വരവിന്യാസം മലര്‍വാടികള്‍ തോറും മധുഗാനം പാടും ആരാമദേവതയോ നീ ആരോ കിളിമൊഴിയേ ആരാമദേവതയോ നീ ആരോ കിളിമൊഴിയേ പൂവാംകുരുന്നില ചൂടും നിന് കാര്കൂന്തലിലെന് മനമിളകും തനു വിടരും തളിരോ നിന് മേനി കുളിരോ നിന് മേനി മലര്‍വാടികള്‍ തോറും മധുഗാനം പാടും മലര്‍വാടികള്‍ തോറും മധുഗാനം പാടും
Song details
Music: എ ജെ ജോസഫ്
Film/album: സ്വീറ്റ് മെലഡീസ് വാല്യം IV
- Singer: കെ ജെ യേശുദാസ്
- Film / album: സ്വീറ്റ് മെലഡീസ് വാല്യം IV
- Composer: എ ജെ ജോസഫ്
- Lyricist: എ ജെ ജോസഫ്