Malayalam lyrics
മിഴികളീൽ നിന്റെ മിഴികളിൽ ഞാനെൻ മിഴിയാലെന്റെ ജന്മം തേടുന്നു അരികെ ഗംഗാതടം അകലേ നീലാംബരം ചിറകുകളിൽ ചിറകണിയാൻ തിര നുരതൻ ചിരി മുകരാൻ ഇണയരയന്നം പോലെ നീന്തുവാൻ പോരുമോ തോഴീ (മിഴികളിൽ..) സായം സന്ധ്യ വീണ്ടും ചായം തേച്ച വാനിൽ നിന്നെപ്പോലെ നിന്റെ രാഗസ്മേരം പോലെ നമ്മൾ കാണും പ്രേമസ്വപ്നം പോലെ പൂർണ്ണേന്ദു പൂക്കുന്നുവോ മുകിലിൻ പൂന്തോണി തുഴയുന്നുവോ (മിഴികളിൽ..) നെഞ്ചിൻ കൂട്ടിനുള്ളിൽ കൊഞ്ചും പെൺ കിളീ നിൻ തൂവൽ പോലെ തൂവും ഗാനം പോലെ ഏതോ താളം പോലെ നിന്റെ വ്രീളാഭാവം പോലെ പൂന്തെന്നൽ വീശുന്നുവോ പുഴ തൻ പൂഞ്ചായലുഴിയുന്നുവോ (മിഴികളിൽ..)
Song details
Music: രഘു കുമാർ
Film/album: സ്വീറ്റ് മെലഡീസ് വാല്യം III
- Singer: കെ ജെ യേശുദാസ്
- Film / album: സ്വീറ്റ് മെലഡീസ് വാല്യം III
- Composer: രഘു കുമാർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി