Malayalam lyrics
മേടം പുലർന്നപ്പോളെൻ മനസ്സിൻ മലർ മേടുകളിൽ കൊന്ന പൂത്തിറങ്ങീ കിങ്ങിണിച്ചില്ലയിൽ താണിരുന്നാടുവാൻ മഞ്ഞക്കിളിയേ നീ വന്നൂ എന്റെ പൊന്നമ്പിളിയായ് വന്നൂ പൊൻ നിറമോലുന്ന നെറ്റിയിലിത്തിരി കുങ്കുമമണിയിക്കട്ടെ ശംഖുവള കൈയ്യിലണിയിക്കട്ടെ നിന്നെ മംഗല്യവതിയായ് ഞാൻ കാണട്ടെ കണി കാണട്ടെ എള്ളെണ്ണ തൻ മണമോലും മുടിച്ചാർത്തിൽ മുല്ലപ്പൂവണിയിക്കട്ടെ മഞ്ഞക്കസവുടയാട ചാർത്തി എന്റെ മഞ്ചത്തിൽ നിന്നെ ഞാൻ കാണട്ടെ കണി കാണട്ടെ
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്