Malayalam lyrics
മേഘങ്ങൾ തേൻ കുടങ്ങൾ മോഹങ്ങൾ പൂവനങ്ങൽ പൂവിളികൾ കിളിമൊഴികൾ കാലങ്ങൾ ഇന്നും നീന്തും പാല്‍പ്പുഴകൾ (മേഘങ്ങൾ...) ഓടക്കുഴലിലും നാടൻ ശീലിലും ഓരോ പൂവിലും ഓണനിലാവിലും (2) ഞാനിന്നും തേടുന്നു പുതിയൊരു താളം കിങ്ങിണി കെട്ടിയ മുല്ലയെ തേന്മാവു പുൽകിത്തളർത്തിയൊരുത്സവ രാത്രിയിൽ നിഴലായ് അരികിൽ കാതോർത്തു ഞാൻ (മേഘങ്ങൾ...) കാറ്റും തിരകളും കടലും തീരവും കഥകൾ നെയ്യുമെൻ കനവും സന്ധ്യയും (2) ഒന്നായ് തീരുന്നു ഓർമ്മയിലെന്നും വെണ്മ തൻച്ചിപ്പിയിൽ മിന്നിയതെന്നുടെ ജന്മം കടം തന്ന മുത്തായിരുന്നുവോ ഇനിയും വരുമോ തങ്ങളിലറിയാൻ (മേഘങ്ങൾ...)
Song details
Music: ദർശൻ രാമൻ
Film/album: ഞങ്ങളുടെ കൊച്ചു ഡോക്ടർ
- Singer: കെ ജെ യേശുദാസ്ആലീസ്
- Film / album: ഞങ്ങളുടെ കൊച്ചു ഡോക്ടർ
- Composer: ദർശൻ രാമൻ
- Lyricist: എസ് രമേശൻ നായർ