Malayalam lyrics
മാവേലിപ്പാട്ടുമായ് മാമലനാട്ടിലേയ്ക്കാ- വണിമാസമേ പോരൂ നീ മാവേലിപ്പാട്ടുമായ് പോരൂ നീ ഒന്നാകും കുന്നിലെ മൂന്നുമുൾക്കാടുകൾ ഒന്നാകും പൊന്നോണനാളേ വാ ആവണിപ്പൂവു പോൽ മാമല നാടിതിൻ ആശകൾ പൂവിടും നാളേ വാ (മാവേലിപ്പാട്ടുമായ്/.....) കഞ്ഞിക്കുരിയരി കാണാത്തൊരിന്നിന്റെ പഞ്ഞമൊടുങ്ങുന്ന നാളെ വാ മഞ്ഞക്കിളികൾ പോൽ കുഞ്ഞുങ്ങളൂഞ്ഞാലിൽ കൊഞ്ഞിക്കുഴഞ്ഞാടും നാളെ വാ പൊന്നാര്യൻ പാകിയ കൈകൾക്ക് കൊയ്യുവാൻ പുന്നെൽക്കതിരുമായ് നാളെ വാ ജീവിതകാകളി പോലവെ പൊന്നോണ പൂവിളി പൊങ്ങിടും നാളെ വാ (മാവേലിപ്പാട്ടുമായ്...)
Song details
Music: ജി ദേവരാജൻ
Film/album: ലളിതഗാനങ്ങൾ
- Singer: റാണി
- Film / album: ലളിതഗാനങ്ങൾ
- Composer: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്