Malayalam lyrics
മാരിവില്ലിൻ പീലി വീഴുമാ മേട്ടിലു് പായ് വിരിച്ചു കാത്തിരുന്നിടാം.... പാതിരയ്ക്കു മിന്നൽ പൂക്കുമാ കാവിലു് കാഞ്ഞിരത്തിൻ തോളിലേറിടാം.... കാട്ടുഞാവൽ കാ പറിച്ചിടാം കാട്ടുവള്ളി തൂങ്ങിയാടിടാം.... വിളിക്കാതേ...വരില്ലേ..... ചെറു ചിറകുകളുള്ള മഴമണിക്കിളിയേ..... ആ മേട്ടിൽ പാറി....താഴ്‌വാരം താണ്ടി പുലരിമലയിൽ കേറിയെങ്കിലോ..... ഒരു പൂവള്ളിക്കൊടി വീശി തെക്കന്നം കാറ്റു് അവളെല്ലാർക്കും തരുമല്ലോ ചിറകായിരം.... വരൂ പോകാം....പറക്കാം.... ഒരേ കിളിമരക്കൊമ്പിൽ ചിറകൊതുക്കാതെ.... മാരിവില്ലിൻ പീലി വീഴുമാ മേട്ടിലു് പായ് വിരിച്ചു കാത്തിരുന്നിടാം.... ആ...ആ....ആ....ആ.... ആകാശം കാണാൻ..ആഴങ്ങൾ തേടാൻ ജനലഴികളിലൂടെ ഊർന്നു വാ.... ഒരു രാവിന്റെ ഇല മൂടും കാണാക്കൊമ്പേറാം കുടഞ്ഞുലയുമ്പോൾ ഉതിരല്ലേ നിറതാരകൾ... വരൂ പോകാം....പറക്കാം.... ഒരേ മുളയരിത്തരി കൊറിച്ചിരിക്കാതേ..... (മാരിവില്ലിൻ പീലി....)
Song video
Song details
വർഷം: 2015
സംഗീതം: ബിജിബാൽ മണിയിൽ
ഗാനരചന: റഫീഖ് അഹമ്മദ്
ഗായകർ: ദേവദത്ത്, ശ്വേത മേനോൻ, ലോല
വിശദവിവരങ്ങൾ: ബാലമുരളി
വിഡിയോ: ബാലമുരളി
Album: റാണി പത്മിനി
- Singer: ദേവദത്ത്
- Singer: ശ്വേത മേനോൻ
- Singer: ലോല
- Film / album: റാണി പത്മിനി
- Composer: ബിജിബാൽ മണിയിൽ
- Lyricist: റഫീഖ് അഹമ്മദ്