Malayalam lyrics
മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍ മഞ്ഞളരച്ചു വെച്ചു നീരാടുമ്പോള്‍ മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍ മഞ്ഞളരച്ചു വെച്ചു നീരാടുമ്പോള്‍ മഞ്ഞണിപ്പൂനിലാവ് .... എള്ളെണ്ണ മണം വീശും എന്നുടെ മുടിക്കെട്ടില്‍ മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ ധനുമാസം പൂക്കൈത മലര്‍ ചൂടി വരുമ്പോള്‍ ഞാന്‍ അങ്ങയെ കിനാവു കണ്ടു കൊതിച്ചിരിക്കും മഞ്ഞണിപ്പൂനിലാവ്..... പാതിരാപ്പാലകള്‍തന്‍ വിരലിങ്കല്‍ പൌര്‍ണമി മോതിരമണിയിക്കും മലര്‍മാസത്തില്‍ താന്നിയൂരമ്പലത്തില്‍ കഴകക്കാരനെപ്പോലെ താമരമാലയുമായ് ചിങ്ങമെത്തുമ്പോള്‍ ഒരുകൊച്ചു പന്തലില്‍ ഒരുകൊച്ചുമണ്ഡപം പുളിയിലക്കരമുണ്ടും കിനാവുകണ്ടേന്‍ മഞ്ഞണിപ്പൂനിലാവ്.....
Song details
വർഷം: 1967
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
രാഗം: മോഹനം
ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ
വർഗ്ഗീകരണം: മെലഡികൾ
അഭിനേതാക്കൾ: ജ്യോതിലക്ഷ്മി, മധു
വിശദവിവരങ്ങൾ: നിത്യാനന്ദ
വിഡിയോ: ജയലക്ഷ്മി രവി
Album: നഗരമേ നന്ദി
- Film / album: നഗരമേ നന്ദി
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ