Malayalam lyrics

നിന്നെ നിന്നെ
കണ്ണാടി പോൽ
കണ്ടു രാവിൻ ബിംബങ്ങളായ്
നിനവിൽ തെളിയും
ദീപങ്ങളേ..
എന്നിൽ നിഴലായ്
ചേർന്നീടു നീ..
നീയേ നീയേ നീയാണേ
എൻ ലോകം താനേ
വിടരുന്നേ..
തമ്മിൽ ചേരാൻ
നാം ഒന്നിച്ചീടും
ഈ നാളുകളെന്നും
ചിരി തൂകുന്നേ..
എൻ മനമേ
ചിന്തണമേ
പ്രേമത്തിൻ
വർണ്ണങ്ങൾ
ഉയരണമേ
നീയെന്നും
മോഹത്തിൻ
മഴവില്ലായ്..
മലരിതളേ
നൽകണമേ
പ്രണയത്തിൻ
മോഹങ്ങൾ
ഈ മായികലോകം
തേടാനെന്തേ
പോകാമോ..
മണിമുത്തങ്ങൾ നൽകു..
മണിമുത്തങ്ങൾ
നൽകു..
മാരാ നീ.. (2)
കവിതപോലെ നിൻ രൂപം
കനവിൽ നിറയും
എൻ തോഴൻ
അകലങ്ങൾ അറിയുന്നേ..
കദനങ്ങൾ
അകലുന്നേ..
തിരയുന്നു നിൻ സ്പർശം
ഉലകിതിലായ്..
ഞാനോ നീയോ
ഓമൽ പൂവോ
താനെ പൂക്കാൻ
വന്നുവോ..
നീയാം സ്വരമിതിലേ
ചെവിയോർക്കാം
ഞാനിതിലേ..
നിന്നെ മനസ്സിൽ
ചേർക്കാനെന്തേ
പൂക്കാലം പുലരുന്നേ..
എൻ ഉയിരേ
വന്നിതിലേ
നെഞ്ചോരം ചേർത്തില്ലേ..
ആ മഴയിൽ
നീ വെയിലായ്
എന്നുള്ളം തഴുകീലേ..
കണ്ണിണകൾ
നിൻ നിഴലാൽ
നീലാഞ്ജനമെഴുതുന്നേ..
ഉണരു യുഗമേ
പ്രണയത്തൂവൽ
ചായുന്നേ..
മണിമുത്തങ്ങൾ നൽകു..
മണിമുത്തങ്ങൾ
നൽകു..
മാരാ നീ.. (2)
പവിഴമേഘം മൊഴിയുന്നേ..
തരളമെന്നെ
പുൽകുന്നേ..
അറിയാതീ
നിമിഷങ്ങൾ
മൃദുമൗനം
ചൊരിയുന്നേ
ചിരിചുണ്ടിൽ
വാക്കുകളായ്
മലർവനി തിരയുന്നേ..
കണ്ടേ നിന്നെ
മിണ്ടു നീ
ഈ ദൂരം
അതിരായ് ഇല്ലിതാ..
നീയാം സ്വരജതിയിൽ
മനമീണംമീട്ടുമ്പോൾ
മയിലായ് മഴയായ്
ഒഴുകും നദി പോൽ
തമ്മിൽച്ചേരില്ലേ..
ഈ നിമിഷം
ശുഭ നിമിഷം
വരനായ് നീ
മാറില്ലേ..
അറിയുമ്പോൾ
പകരില്ലേ
പ്രണയത്തിൻ
ചുടു മുത്തം
ഈ ജന്മം
പുതുജന്മം
വരമായ് നാം
ചേരുകയായ്
എൻ മാറിലൊരീറൻ
ചുംബനമേകാൻ
വന്നാട്ടെ..
മണിമുത്തങ്ങൾ നൽകു..
മണിമുത്തങ്ങൾ
നൽകു..
മാരാ നീ.. (2)

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: വിനോദ് യജമാന്യ

ഗാനരചന: നെവിൽ ജോർജ്ജ്

ഗായകർ: ലൂസിയ ലിംന കല്ലിങ്ങൽ

വർഗ്ഗീകരണം: നിർമ്മാണത്തിൽ

വിശദവിവരങ്ങൾ: നെവിൽ ജോർജ്ജ്

Album: ത്രിമുഖ