Malayalam lyrics

മാ‍നെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല
മാടത്തിന്‍ മണിവിളക്കേ നിന്നെ ഞാന്‍
മാടത്തിന്‍ മണിവിളക്കേ
ഉള്ളില്‍ക്കടന്നു കരള്‍ കൊള്ളയടിയ്ക്കും നിന്നെ
കള്ളിപ്പെണ്ണെന്നുവിളിക്കും നിന്നെഞാന്‍
കള്ളിപ്പെണ്ണെന്നു വിളിക്കും
പാടാനുംവരില്ലഞാന്‍ ആടാനും വരില്ലഞാന്‍
പാടത്തെപ്പച്ചക്കിളിയേ ചൊല്ലിടാം
പാടത്തെപ്പച്ചക്കിളിയേ
(മാനെന്നും.....)
നീലച്ച പുരികത്തിന്‍ പീലിക്കെട്ടുഴിഞ്ഞെന്നെ
തൂണാക്കി മാറ്റിയല്ലോ എന്നെ നീ
തൂണാക്കി മാറ്റിയല്ലോ
ചേലൊത്ത പുഞ്ചിരിയാല്‍ പാലുകുറുക്കിത്തന്നു
വാലാക്കിമാറ്റിയല്ലോ എന്നെ നിന്റെ
വാലാക്കിമാറ്റിയല്ലോ
(മാനെന്നും...)

Song details

വർഷം: 1954

സംഗീതം: കെ രാഘവൻ

ഗാനരചന: പി ഭാസ്കരൻ

ഗായകർ: മെഹബൂബ്‌

അഭിനേതാക്കൾ: സത്യൻ, മിസ് കുമാരി

വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി

Album: നീലക്കുയിൽ