Malayalam lyrics
മാനത്തു നിന്നൊരു നക്ഷത്രം വീണു മണ്ണിൽ വന്നപ്പോൾ കന്യകയായി കന്യക തൻ ചിരി കനക വസന്തം കണ്മണി തൻ ചുണ്ടിൽ കസ്തൂരി ഗന്ധം നക്ഷത്രപ്പൂവിനെ എത്തിപ്പിടിച്ചു സ്വപ്നം പോലൊരു പ്രേമ സ്വരൂപൻ (നക്ഷത്ര) പ്രേമ സ്വരൂപൻ (മാനത്തു നിന്നൊരു) മണ്ണിലെ വർണ്ണങ്ങൾ ചൂടിയ പൂവേ വിണ്ണിലേക്കെന്നെ ഉയർത്തുകയില്ലേ നിൻ അനുഭൂതി തൻ സ്വർണ്ണ രഥത്തിൽ എന്നെക്കൂടി ഇരുത്തുകയില്ലേ ഇരുത്തുകയില്ലേ ആ.... സുന്ദര ശീതള ഹേമന്തമായ് നീ എന്നെയും വാരിപ്പുണരുകയില്ലേ ഓമന സ്വപ്നങ്ങൾ പൂക്കളം തീർക്കും ഓരോ ബിന്ദുവും കോരിത്തരിക്കും കോരിത്തരിക്കും (മാനത്തു നിന്നൊരു)
Song details
വർഷം: 1972
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്, എസ് ജാനകി
രാഗം: ബേഗഡ
ഹിന്ദുസ്ഥാനി രാഗം: ഛായ, ഹേം കല്യാൺ
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ, വിജയശ്രീ
വിശദവിവരങ്ങൾ: Shrijit Nair
Album: അന്വേഷണം
- Film / album: അന്വേഷണം
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി